സ്റെഷനുകളിലെ കുടി വെള്ളത്തിന് റെയിൽവേ പണം ഈടാക്കുവാൻ തീരുമാനിച്ചു. ഇതിനെതിരെ ആപ്പിന്ററെ ( AAP ) വക പ്രതിഷേധവും കണ്ടു. ആദ്യം ഈ പ്രതിക്ഷേധത്തിനെ പിന്താങ്ങനമെന്നു തോന്നി.പക്ഷെ ഏറെ ചിന്തിച്ചപ്പോൾ, അതിൽ പ്രസക്തിയില്ല എന്ന് എത്തിച്ചേർന്നു.
മിക്ക യാത്രക്കാരും കുടിക്കുവാനുള്ള വെള്ളം വീട്ടിൽ നിന്നും കൊണ്ട് വരുന്നു അല്ലെങ്കിൽ കടയിൽ നിന്നും വാങ്ങുന്നു. റെയിൽവേയിലെ വെള്ളം മിക്കവരും ഉപയോഗിക്കുന്നത് കുടിക്കുവാനെന്നതിൽ ഉപരി കഴുകുവാനും മറ്റുമാണ്. നമ്മുടെ എല്ലാ സ്റെഷനിലും കുടിവെള്ളം മുഖം കഴുകുവാനും പല്ല് തേക്കുവാനും പാത്രങ്ങൾ കഴുകുവനുമായി ചിലവിടുന്ന കാഴ്ച സുലഭമാണ്.
ഈ സാഹചര്യത്തിൽ റെയിൽവേയുടെ തീരുമാനത്തിൽ തെറ്റു ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. കാരണം ഇന്നും പൈസ കൊടുത്തു വെള്ളം വാങ്ങിച്ചു തന്നെയാണ് നമ്മൾ സ്റെഷനിൽ പോലും വെള്ളം കുടിക്കുന്നത്.
എന്നാൽ മറ്റൊരു കാര്യം ചെയ്യണം. കുടി വെള്ളത്തിൽ ഇന്നും റെയിൽവേ ഉണ്ടാക്കുന്ന ആദായം, ശുദ്ധീകരണ ചിലവുകൾക്ക് ശേഷമുള്ളത്, വിദ്യാർഥികൾക്കോ, മുതിർന്ന പൌരെൻമാര്ക്കോ വിശേഷാലായുള്ള സൌകര്യം റെയിൽവേ യിൽ ഏർപ്പെടുത്തുക.
കണ്ണടച്ച് എതിർക്കുന്നതിനെക്കാൾ നല്ലത് പ്രായോഗികമായ മാറ്റങ്ങൾ വരുത്തുന്നതിൽ ആവും
ബിജു ലോഞ്ചിനോസ്
|