biju Longhinos


ബിജു ലോൻജിനോസ്           
Home      Log out 
Periyar Plateau
Tuesday

01.Jul.2025

04.08.36
Welcome Guest | RSS bl


Site menu
Our poll
Rate my site
Total of answers: 70
Statistics

Total online: 2
Guests: 2
Users: 0
 My Remarks / എൻറെ അഭിപ്രായം 
1 2 »

  തന്റ്റെ മരണം 'അവധി' പ്രഖ്യാപിച്ചു ദുഖിക്കുന്നതിനെക്കാൾ നല്ലത് അന്നും മറ്റൊരുനാളും കൂടെ പണി ചെയ്താവണം  തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കുവാൻ  എന്ന്   പ്രൊഫസർ അബ്ദുൽ കലാം ആഗ്രഹിച്ചിരുന്നു. ഇതിൻ പടി ഒരുപാടു സ്ഥാപനങ്ങളിൽ  ആളുകൾ ഒരു  ഞായർ പ്രവർത്തി ദിനമായി  കൊണ്ടാടിവരുന്നു. ജനങ്ങളുമായി സമ്പർക്കം പുലർത്തുന്ന ആപ്പിസുകളിൽ എത്ര മാത്രം ഗുണകരമായി ഈ പ്രവർത്തന ദിനം മാറി , എന്ന് കണ്ടു പിടിക്കെണ്ടാതാണ്  . ഞായർ പ്രവർത്തി ദിനമായിരുന്നുവെന്നു ജനം  അറിയുന്നത്  അടുത്ത  ദിവസത്തെ  പത്രത്തിൽ  നിന്നാണ്. ഈ ഒരു അറിവ് കൊണ്ട് ജനത്തിന്നു ഒരു നേട്ടവും ഇല്ല. പിന്നെ ആകെയുള്ളത് അബ്ദുൽ കലാമിന്റ്റെ പേര് ഉപയോഗിച്ച് നല്ല പിള്ള ചമഞ്ഞൊരു പരസ്യം. 

പ്രോഫെസ്സോരോടുള്ള സ്നേഹം ആദരവ് എന്തുകൊണ്ട് ജനങ്ങൾക്ക്‌ പ്രയോജനമാകും വിധമാക്കി എടുത്തുകൂടാ? 

ഒരു ഉപക്ഷേപം: 

എല്ലാ വർഷവും ... Read more »

Views: 239 | Added by: Longhinos | Date: 09.Aug.2015 | Comments (0)


സ്റെഷനുകളിലെ കുടി വെള്ളത്തിന്‌ റെയിൽവേ പണം ഈടാക്കുവാൻ തീരുമാനിച്ചു. ഇതിനെതിരെ ആപ്പിന്ററെ ( AAP ) വക പ്രതിഷേധവും കണ്ടു. ആദ്യം ഈ പ്രതിക്ഷേധത്തിനെ പിന്താങ്ങനമെന്നു തോന്നി.പക്ഷെ ഏറെ ചിന്തിച്ചപ്പോൾ, അതിൽ പ്രസക്തിയില്ല എന്ന് എത്തിച്ചേർന്നു. 

മിക്ക യാത്രക്കാരും കുടിക്കുവാനുള്ള വെള്ളം വീട്ടിൽ നിന്നും കൊണ്ട് വരുന്നു അല്ലെങ്കിൽ കടയിൽ നിന്നും വാങ്ങുന്നു. റെയിൽവേയിലെ വെള്ളം മിക്കവരും ഉപയോഗിക്കുന്നത് കുടിക്കുവാനെന്നതിൽ ഉപരി കഴുകുവാനും മറ്റുമാണ്. നമ്മുടെ  എല്ലാ  സ്റെഷനിലും കുടിവെള്ളം മുഖം കഴുകുവാനും പല്ല് തേക്കുവാനും പാത്രങ്ങൾ കഴുകുവനുമായി ചിലവിടുന്ന കാഴ്ച സുലഭമാണ്. 

ഈ സാഹചര്യത്തിൽ റെയിൽവേയുടെ തീരുമാനത്തിൽ തെറ്റു ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. കാരണം ഇന്നും  പൈസ കൊടുത്തു വെള്ളം വാങ്ങിച്ചു തന്നെയാണ് നമ്മൾ സ്റെഷനിൽ പോലും വെള്ളം കുടിക്കുന്നത്. 

എന്നാൽ മറ്റൊരു കാര്യം ചെയ്യണം. കുടി വെള്ളത്തിൽ ഇന്നും റെയിൽവേ ഉണ്ടാക്കുന്ന ആദായം, ശുദ്ധീകരണ ചിലവുകൾക്ക്‌ ശേഷമുള്ളത്, വിദ്യാർഥികൾക്കോ, മുതിർന്ന പൌരെൻമാര്ക്കോ വിശേഷാലായുള്ള സൌകര്യം റെയിൽവേ ... Read more »

Views: 209 | Added by: Longhinos | Date: 26.Jul.2015 | Comments (0)

# വങ്കന്മാരോട് വാദികുന്നത്‌ അവരെ അംഗീകരിക്കുന്നതിനു തുല്യമാണ്!

# വ്യക്തമായ അഭിപ്രായം പറയുവാൻ മടിക്കുന്നവൻ, തന്കാര്യപ്രമാണിയും മറ്റുള്ളവർക്ക് ദോഷം ഉണ്ടാക്കുന്നവനുമായിരിക്കും 

 

 

Views: 213 | Added by: Longhinos | Date: 22.Apr.2015 | Comments (1)

ദില്ലിയിലെ ആം ആദ്മി പാർട്ടി ആകെ കുഴപ്പത്തിൽ ആണെന്നും രാഷ്ട്രിയ പൊട്ടിത്തെറികൾ പ്രതിഷിക്കണം എന്നുമെല്ലാം മാധ്യമങ്ങൾ നമ്മെ  ദിനംപ്രതി ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു. ദില്ലി ഭരിക്കുന്ന പാർട്ടി ആയതുകൊണ്ടും പ്രതിലോമ സാഹചര്യങ്ങളെ അതിജീവിച്ചു ഭരണത്തിൽ വന്നതുകൊണ്ടും ''ആപ്പിലെ'' ആപ്പുകളെ സാധാരണക്കാർ ഒന്ന് ശ്രദ്ധിച്ചു പോകും. കാരണം സാധാരണക്കാരന്‌ ആപ്പായി നില്ക്കുന്ന രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്ക്‌ ആപ്പായി വന്ന 'ആപ്പിനെ' ഇന്ത്യയുടെ രാഷ്ടിയ മാറ്റമായി  പൊതുവെ കരുതുന്നു. കാരണം,  ഇവിടുത്തെ പ്രശ്നങ്ങൾ കാട്ടുമ്പോൾ ഉഗാണ്ടയിലെ പ്രശ്നങ്ങളെ പറ്റി പറയുന്ന ഇടതു പക്ഷം, അറിയെത്രയെന്നു ചോദിച്ചാൽ  പയറഞ്ഞാഴി എന്ന് പറയുന്ന മധ്യപക്ഷം, മനുഷ്യ ജീവിത സാഹചര്യങ്ങളുടെ മേന്മയെക്കാൾ  ''ദ്വൈവീക'' (ഒരിക്കലും അറിഞ്ഞിടാത്ത) ങ്ങളെ ഉയർത്തിക്കാണിക്കുന്ന വലതു പക്ഷം , ഇതല്ലാതെ ഇന്ത്യക്കരന്റ്റെ വികാരവും ആവശ്യങ്ങളും യഥാവിധം കണ്ടു & ... Read more »

Views: 253 | Added by: Longhinos | Date: 30.Mar.2015 | Comments (0)

ആം ആദ്മി പാർട്ടി - കേരള ജനങ്ങൾക്കായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കേരളത്തിലെ ശരാശരി രാഷ്ട്രിയക്കാർ കാട്ടിക്കൂട്ടുന്ന അടവുകൾ പിന്തുടരാതെ ഇരിക്കുക. സ്ഥിരം സമരമുറകൾ വെറും തട്ടിപ്പാണെന്നും അതിനു ടീവിയിൽ കാണുന്ന റിയാലിറ്റി ഷോ പൊലെയെ ഉള്ളു എന്നും ശരാശരി മലയാളി കരുതുന്നു . അഴിമതിയെ വിമർശിച്ചു നാട് നീളെ പ്രചരണം നടത്തേണ്ട കാര്യമിന്നില്ല. മറിച്ചു അഴിമതി രഹിതമായ സമൂഹം  പ്രായോഗികമായി കേട്ടിപെടുത്തുവനാണ് ആം ആദ്മി പാർട്ടി ശ്രമിക്കേണ്ടത്. ശ്രീ കെ എം മാണിയുടെ കാർ തടഞ്ഞതു കൊണ്ട് മാത്രം കേരളത്തിലെ അഴിമതി തീരുമെന്ന് ''ആപ്പ്'' കരുതുന്നുവെങ്കിൽ, നിങ്ങളുടെ സമരത്തിന്റ്റെ കാമ്പ് എൽടിഎഫ് ഉം ബിജെപിയും നടത്തുന്ന പ്രഹസനങ്ങൾക്ക് സമാന്തരമേ ആകുകയുള്ളൂ . ശരാശരി വിദ്യാഭ്യ ... Read more »

Views: 239 | Added by: Longhinos | Date: 30.Mar.2015 | Comments (0)

Log In
Search
Calendar
«  July 2025  »
Su Mo Tu We Th Fr Sa
  12345
6789101112
13141516171819
20212223242526
2728293031
Entries archive
Site friends
  • uCoz Community
  • uCoz Manual
  • Video Tutorials
  • Official Template Store
  • Best uCoz Websites

  • Copyright MyCorp © 2025