Statistics |
Total online: 1 Guests: 1 Users: 0 |
|
|
My Remarks / എൻറെ അഭിപ്രായം |
Home » 2015 » March » 30 » ആം ആദ്മി പാർട്ടിയും കേരളവും
00.27.57 ആം ആദ്മി പാർട്ടിയും കേരളവും |
ആം ആദ്മി പാർട്ടി - കേരള ജനങ്ങൾക്കായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കേരളത്തിലെ ശരാശരി രാഷ്ട്രിയക്കാർ കാട്ടിക്കൂട്ടുന്ന അടവുകൾ പിന്തുടരാതെ ഇരിക്കുക. സ്ഥിരം സമരമുറകൾ വെറും തട്ടിപ്പാണെന്നും അതിനു ടീവിയിൽ കാണുന്ന റിയാലിറ്റി ഷോ പൊലെയെ ഉള്ളു എന്നും ശരാശരി മലയാളി കരുതുന്നു . അഴിമതിയെ വിമർശിച്ചു നാട് നീളെ പ്രചരണം നടത്തേണ്ട കാര്യമിന്നില്ല. മറിച്ചു അഴിമതി രഹിതമായ സമൂഹം പ്രായോഗികമായി കേട്ടിപെടുത്തുവനാണ് ആം ആദ്മി പാർട്ടി ശ്രമിക്കേണ്ടത്. ശ്രീ കെ എം മാണിയുടെ കാർ തടഞ്ഞതു കൊണ്ട് മാത്രം കേരളത്തിലെ അഴിമതി തീരുമെന്ന് ''ആപ്പ്'' കരുതുന്നുവെങ്കിൽ, നിങ്ങളുടെ സമരത്തിന്റ്റെ കാമ്പ് എൽടിഎഫ് ഉം ബിജെപിയും നടത്തുന്ന പ്രഹസനങ്ങൾക്ക് സമാന്തരമേ ആകുകയുള്ളൂ . ശരാശരി വിദ്യാഭ്യാസം നേടിയിട്ടുള്ള മലയാളി ആഗ്രഹിക്കുന്നത് ഇമ്മാതിരി നാടകങ്ങൾ അല്ല. മറിച്ചു സമുഹത്തിന് ഗുണം നല്കുവാനുതകുന്ന രാഷ്ട്രിയ മാറ്റങ്ങൾ ആണ്. ഈ ദിശയിലേക്കു ''ആപ്പ്'' രാഷ്ട്രിയ പ്രവർത്തനങ്ങളെ രൂപപ്പെടുത്തണം. ഇടതും വലതുമെന്നു പറഞ്ഞു അപ്രസക്തമായ കാര്യങ്ങളിൽ വെറുതെ അടികൂടി നന്നാകാനുള്ള അവസരങ്ങൾ ഈ മലയാളക്കര ഇനിയും നഷ്ട്ടപ്പെടുത്തരുത്.
|
Views: 210 |
Added by: Longhinos
| Rating: 0.0/0 |
|
|
|