ദില്ലിയിലെ ആം ആദ്മി പാർട്ടി ആകെ കുഴപ്പത്തിൽ ആണെന്നും രാഷ്ട്രിയ പൊട്ടിത്തെറികൾ പ്രതിഷിക്കണം എന്നുമെല്ലാം മാധ്യമങ്ങൾ നമ്മെ ദിനംപ്രതി ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു. ദില്ലി ഭരിക്കുന്ന പാർട്ടി ആയതുകൊണ്ടും പ്രതിലോമ സാഹചര്യങ്ങളെ അതിജീവിച്ചു ഭരണത്തിൽ വന്നതുകൊണ്ടും ''ആപ്പിലെ'' ആപ്പുകളെ സാധാരണക്കാർ ഒന്ന് ശ്രദ്ധിച്ചു പോകും. കാരണം സാധാരണക്കാരന് ആപ്പായി നില്ക്കുന്ന രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്ക് ആപ്പായി വന്ന 'ആപ്പിനെ' ഇന്ത്യയുടെ രാഷ്ടിയ മാറ്റമായി പൊതുവെ കരുതുന്നു. കാരണം, ഇവിടുത്തെ പ്രശ്നങ്ങൾ കാട്ടുമ്പോൾ ഉഗാണ്ടയിലെ പ്രശ്നങ്ങളെ പറ്റി പറയുന്ന ഇടതു പക്ഷം, അറിയെത്രയെന്നു ചോദിച്ചാൽ പയറഞ്ഞാഴി എന്ന് പറയുന്ന മധ്യപക്ഷം, മനുഷ്യ ജീവിത സാഹചര്യങ്ങളുടെ മേന്മയെക്കാൾ ''ദ്വൈവീക'' (ഒരിക്കലും അറിഞ്ഞിടാത്ത) ങ്ങളെ ഉയർത്തിക്കാണിക്കുന്ന വലതു പക്ഷം , ഇതല്ലാതെ ഇന്ത്യക്കരന്റ്റെ വികാരവും ആവശ്യങ്ങളും യഥാവിധം കണ്ടു ഭാവിയിലേക്ക് അവനെ സുസ്സജ്ജമാക്കുവാൻ തയ്യാറായുള്ള ഒരു പ്രസ്ഥാനവും ഇന്ത്യയിൽ ഇന്ന് ഇല്ല .ആപ്പ് ന്റ്റെ വരവ് ഇടതു മദ്ധ്യം വലതു ചേരികൾ കുട്ടിച്ചോറാക്കിയ ഇന്തിയൻ മനസ്സിനെ, വീണ്ടും പ്രശ്നാതിഷ്ടിത ചിന്താ പ്രക്രിയകളിലേക്ക് എത്തിച്ചു. കൊണ്ടായിരുന്നു .
ഇന്നത്തെ ഇന്ത്യയിൽ ഗുണമേന്മയുള്ള പൊതുമുതൽ ( വസ്തുവും, സേവനവും) ഒരു ശരാശരി വ്യക്തിക്ക് അപ്രാപ്യമാണ്. ഒരു ചെറിയ പൌരാവകാശം നടന്നു കിട്ടാൻ അനേകം ദിവസങ്ങൾ വേണ്ടിവരുന്നു, . പക്ഷെ പൈസയോ മറ്റു ദ്രവ്യങ്ങൾ കൊണ്ടോ വലിയ കാര്യങ്ങൾ വേഗം നടത്തിയെടുത്ത് വരുന്നത് സർവ സാധാരണമായിരിക്കുന്നു. എന്നുള്ള വസ്തുതകൾ ''ആപ്പ്'' എടുത്തു ഉയർത്തുമ്പോൾ, ഇന്ത്യാക്കാരനിലെ നവീനവാദിത്വത്തിന്റ്റ്റെ മുഖമാണ് തിളങ്ങുന്നത്.
ഒരു ജനാധിപത്യ രാഷ്ട്രത്തിൽ, ഭരണത്തിനായി ജനങ്ങൾ പ്രതിനിധികളെ തിരഞ്ഞെടുത്തു വിടുന്നുവെന്നും, അതിനാൽ ഓരോ പ്രതിനിധിയും പൌരനു താഴെയാണെന്ന്മുള്ള വസ്തുത ആപ്പിന്റ്റെ നവികരണ വാദത്തിൽ മുന്നിട്ടു നില്ക്കുന്നത് ശരാശരി ഇന്ത്യക്കാരൻ ശരി വയ്ക്കുന്നു. . മറിച്ചു എപ്പോഴത്തെയും പോലെ ''പ്രതിനിധി അധിപനാകുന്ന'' ആപ്പകുമോ ഈ രാഷ്ട്രിയ പ്രസ്ഥാനവും വെച്ച് നീട്ടുക? ഇത് കാലങ്ങൾ കഴിഞ്ഞേ പറയുവാൻ സാധിക്കു .
എന്നാൽ കേരളത്തിലെ ''ആപ്പിന്റ്റെ' വാർത്തകൾ കണ്ടിട്ട്, ഇത് വെറുമൊരു ആശയ ദാരിദ്ര്യം നേരിടുന്ന ഒരു അധികാര പറ്റം ആണോ എന്ന് തോന്നി പോകുന്നു . നിലവിൽ രാഷ്ട്രിയ കേരളത്തിലെ 'പോട്ട കിണറ്റിലെ പുളവക്കുട്ടങ്ങൾ'' ചെയ്യുന്ന അതേ കൃത്യങ്ങൾ തന്നെയാണ് ''കേരള-ആപ്പും'' ഇവിടെ കാട്ടിക്കുട്ടുന്നത്. മന്ത്രിയുടെ വഴിതടഞ്ഞാൽ അഴിമതി നിൽക്കുമെന്നതും, സെക്രട്ടേറിയറ്റ്-നു മുമ്പിൽ നിരാഹാരം കിടന്നാൽ കിട്ടുവാനുള്ളതാണ് ''രാഷ്ട്ര്യ അവകാശമെന്നും '' കേരള-ആപ്പ്'' വാദികൾ മറ്റുള്ള പാർട്ടികൾ കരുതുന്നത് പോലെ കരുതുന്നു. ഇതിന്റ്റെ പ്രതിചായയാണ് ''ആപ്പിന്റ്റെ' പുതിയ തീരുമാനത്തിൽ പ്രതിബിംബിക്കുന്നത്.
കേരളത്തിൽ ഒരു സാധാരണ രാഷ്ട്രിയ ശക്തി ആകുവാൻ പോലും ഇതുവരെ ''ആപ്പിനു'' സാധിച്ചിട്ടില്ല. ദില്ലിയിലെ രാഷ്ട്രിയ കുടയ്ക്കീഴ്ൽ മുളച്ചു വന്ന ഒരു കൂട്ടം കുമിളകൾ മാത്രമാണ് '' കേരള- ആപ്പ് ''. എന്നാൽ പ്രവർത്തന ശൈലികളാൽ അർത്ഥശൂന്യമായിത്തീർന്നുകൊണ്ടിരിക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടികളിൽ നിന്നും മാറിനില്ക്കുന്ന നല്ലൊരു കൂട്ടം ജനങ്ങൾക്ക് 'ആപ്പ്' ഒരു തണൽ നല്കിയേക്കും എന്ന തോന്നൽ വളർത്തിയിരുന്നു. ഇടതും വലതുമായി തിരിഞ്ഞു യാതൊരു ലക്ഷ്യവും നേടാതെ പൊങ്ങു തടിയായി കിടക്കുന്ന കേരളത്തിൽ, സാധാരണക്കരന്റ്റെ വികാരം ഉൾക്കൊണ്ട് ഒരു ഇതര പ്രസ്ഥാനം ആകുവാൻ ശ്രമിക്കുന്നതിനു പകരം, ദില്ലി പാർട്ടി വിഭാഗത്തിലെ പ്രശ്നങ്ങൾ ആവാഹിച്ചു, അതിനു സമാന്തര പ്രശ്നം ഇവിടെ ഉണ്ടെന്നു വരുത്തി, ഉള്ള കൂട്ടായ്മയെ വിഭജിക്കുന്നതിന്റ്റെ മീമാംസ തികച്ചും വിലകമായ രാഷ്ട്രിയത അല്ലെ കാട്ടുന്നത് ? അധികാരത്തിനു വേണ്ടിയോ അല്ലെങ്കിൽ അധികാര ദല്ലാൾ പണിക്കു വേണ്ടിയോ ആണ് 'ആപ്പ്-കേരള' രൂപീകരിച്ചതെന്നു ഈ പ്രവർത്തികൾ കണ്ടാൽ തോന്നിപ്പോവും.
കേരളത്തിൽ ''ആപ്പ് ന്റ്റെ'' ആവശ്യം ഉണ്ടോ എന്ന് ആപ്പ് സ്വയം ചോദിക്കുക. ഉണ്ട് എന്ന് പൂർണ ബോധ്യം വന്നാൽ, ആ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുവാൻ രൂപരേഖ ഉണ്ടാക്കുക. ഇവിടെ പ്രവർത്തിക്കുവാൻ വേദികൾ ഉണ്ടാവുമ്പോൾ ദില്ലി പ്രശ്നങ്ങൾ അനുബന്ധിതങ്ങൾ മാത്രമാവുന്നു. പ്രവർത്തന വേദികൾ ഇല്ലാതെ വന്നാൽ ഇതുപോലെ മറ്റൊരു ഇടത്തെ പടല പിണക്കങ്ങൾ ഇവിടത്തെ പ്രധാന പ്രശ്നങ്ങൾ ആകുന്നു. ലക്ഷ്യ ബോധം ഇല്ലാത്തവരുടെയും മറ്റു വേദികളിൽ സ്ഥാനം കിട്ടാത്തവരുടെ ഒരു സംഘമായി മാറരുത് ''ആപ്പ്-കേരള''.
|