ഇന്നത്തെ പത്രവാർത്ത എന്നെ തെല്ലൊന്നു അമ്പരിപ്പിച്ചു. നിയമസഭയിൽ കോലാഹലം കാട്ടികൂട്ടിയ MLA മാർക്ക് സസ്പെൻഷൻ. നല്ലത് തെമ്മാടിത്തരം കാണിക്കുന്നവർ ശിക്ഷിക്കപ്പെടണം. എന്നാൽ ശിക്ഷിക്കപ്പെട്ടവർക്ക് പ്രതിപക്ഷ നേതാവിന്റ്റെ വക ഹാരവും ലഡുവും പിന്നെ പ്രശംസയും! ഈ ലോകത്തിനു എന്ത് പറ്റി? ഈ വാർത്തയും ഫോട്ടോയുമെല്ലാം വളരുന്ന തലമുറയ്ക്ക് എന്ത് സന്ദേശമാണ് നല്കുന്നത്? ശരിയെ ധിക്കരിക്കുന്നവൻ "നേതാവ്" അല്ലെങ്കിൽ "നേതാവ്" ആകണമെങ്കിൽ അലവലാതിത്തരം കാണിക്കണം, എന്നെല്ലേ?
അക്രമം എന്നത് ഗതി കിട്ടാതെ വരുമ്പോൾ മാത്രം എടുക്കേണ്ട വഴിയാണ്.അത് സന്നർഭവശാൽ ഉടലെടുക്കുന്നതാണ് അല്ലാതെ മുന്നേ തീരുമാനിച്ചു വ്യക്തമായ കാര്യപരിപാടികളോടെ നടത്തപെടുന്നതല്ല അതുപോലെ തൊട്ടതിനും പിടിച്ചതിനും വേണ്ടിയോ അല്ലെങ്കിൽ ഇഷ്ട്ടമില്ലാത്തവർക്കെതിരെയൊ ഉപയോഗിക്കേണ്ട ഒരു ആയുധമല്ല അക്രമം.
അദ്ധ്യാപകർ രക്ഷകർത്താക്കൾ എന്നിവരോട് ഒരു വാക്ക്.. കുട്ടികളെ നന്മയുടെ മുഖം കാണിച്ചു കൊടുക്കേണ്ട ചുമതല നിങ്ങളിലാണ്. തെറ്റിനെ പ്രശംസിക്കുന്ന രാഷ്ട്രിയ നെറികേട് കണ്ടു കുട്ടികളുടെ ചിന്
...
Read more »