പത്തോളം വർഷത്തെ അധ്യാപക -സംഘടന പ്രവർത്തനത്തിന് ശേഷം 2010-ഇൽ ഞാൻ ആ രംഗത്തുനിന്ന് പിൻവാങ്ങി, വ്യക്തിപരങ്ങളായ കാരണങ്ങൾ ഒന്നുംതന്നെ ഈ തീരുമാനത്തിന് പിന്നിലില്ല. മറിച്ചു, ഞാൻ വെച്ച് പുലർത്തുന്ന ചിന്തകൾക്ക് ആനുകാലിക സ്വീകരണം ഇല്ലന്ന അനുഭവമാണ് എന്നെ ആ കർമ്മരംഗത്ത് നിന്നും മാറുവാൻ പ്രേരിപ്പിച്ചത് . അധികാരികളെ "മണിയടിച്ചു" വ്യക്തിഗത കാര്യങ്ങൾ സാധിക്കുവാൻ അധ്യാപക സംഘടനകളെ ഉപയോഗിച്ച വിദ്വാന്മാരുടെ വിജയം, എന്നെ തെല്ലൊന്നു അതിശയിപ്പിച്ചു. ഒരു പക്ഷെ ഇക്കുട്ടർ അഞ്ചു ദശാബ്ദങ്ങൾക്കു മുമ്പ് ജനിച്ചിരുന്നുവെങ്കിൽ EMS -ഉം TV-ഉം MN -ഉം എല്ലാം കുത്തുപാള എടുത്തു വീട്ടിൽ ഇരുന്നേനെ !
എന്തായാലും സ്വകാര്യ ലാഭം ലക്കാകിയുള്ള പോക്ക് സംഘടനകളുടെയും "ഗിൽഡ്" സ്വഭാവത്തെ പൊതുവായി ബാധിച്ചു. ആരോടായാലും വിലപേശാനുള്ള കെൽപ്പു, ഇന്ന് സംഘങ്ങൾക്ക് ഇല്ലാതായി പോയി. അങ്ങനെ മിക്ക സംഘങ്ങളും രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്ക് കീഴ്പെട്ടു പോയി. രാഷ്ട്രിയ പ്രസ്ഥാനം അബദ്ധം കാട്ടിയാൽ ഇക്കുട്ടർ തെറ്റു തിരുത്തുവാൻ മുന്നിട്ടിറങ്ങുന്നതിനു പകരം, ആ തെറ്റിനെ കണ്ടില്ല എന്ന് നടിച്ചു, മറ്റൊന്നിനെ ചൂണ്ടികാണിച്ചു പരിഹസിക്കുന്നു. രണ്ടു കാലിൽ മന്തുള്ളവൻ ഒറ്റക്കാലിൽ മന്തുള്ളവനെ ചൂണ്ടികാണിച്ചു പരിഹസിക്കുന്നത് പോലെ!
സംഘങ്ങൾക്ക് അതിന്റ്റെ ഉള്കാമ്പ് നഷ്ട്ടപ്പെട്ടപ്പോൾ അതിലെ അംഗങ്ങൾക്ക് ആശയ ദിശാബോധവും നഷ്ട്ടപ്പെട്ടു രാഷ്ട്ര്യപര്ട്ടിയുടെ പിൻബലമില്ലാതെ ആര്ക്കും നിലനില്പ്പില്ല എന്നൊരു തോന്നൽ, മിക്കവരയും പിടികുടി. ഒരു കാലത്ത് ഞാനും അങ്ങനെ തന്നെ ചിന്തിച്ചു. ഒരു പക്ഷെ CPI -യോട് ഉണ്ടായിരുന്ന ഒരടുപ്പം അങ്ങനെയൊക്കെ ചിന്തിപ്പിച്ചു. എന്നാൽ ഇതെല്ലം ഒരു അബദധാരണയാണെന്നതു വാസ്തവം. ഒരുപക്ഷെ രാഷ്ട്യക്കാർ തന്നെ യഥാവിധം നിലനിർത്തി പോരുന്ന ചിന്തയുമാവം അതോകൊണ്ടുള്ള മെച്ചം രഷ്ട്ട്രിയക്കാർക്കുതന്നെ! എപ്പോഴും ഒരു കൂട്ടം അവരുടെ കാൽകീഴിൽ കാണുമല്ലോ.
ദില്ലിയിലെ ജനകിയ മുന്നേറ്റമാണ് എന്നെ ചിന്തിപ്പിച്ചത്. ജനങ്ങൾ മുന്നിട്ടിറങ്ങി അവരെ കബിളിപ്പിക്കുന്ന തൻകാര്യ കർത്താക്കളെ വെല്ല് വിളിക്കുകയും അധികാരത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഇതിനു ഒരു രാഷ്ട്രിയ ആശയതിന്റ്റെയും ആവശ്യം വന്നില്ല. മറിച്ചു നല്ലത് വേണമെന്ന ചിന്തയും ഭയമില്ലാതെ ജീവിക്കണമെന്ന ആഗ്രഹവും. ഇത് രണ്ടും നല്ലൊരു കൂട്ടായ്മക്ക് വേദി ഒരുക്കും. പ്രവർത്തിക്കുവാൻ വേണ്ടത് ഈ കൂട്ടായ്മയാണ്. അല്ലാതെ കാണാതെ ഉരുവിടുന്ന മുദ്രാവാക്യങ്ങൾ അല്ല.
ഇനിയും അബദ്ധധാരണകൾ വെച്ച് പുലർത്താതെ നമുക്ക് നന്മക്കായി പുതു കൂട്ടായ്മ ആരംഭിക്കാം
|